ശ്ലോകം:
ന നിര്‍മ്മിതിതോ വൈ, ന ച ദൃഷ്ടിഭൂതോ
ന ശ്രൂയതേ ഹേമമയ കുരംഗ
യദ്യാപി തൃഷ്ണാ ജനി രാഘവസ്യ:
വിനാശകാലേ വിപരീത ബുദ്ധി
സാരം:
ഒരിക്കലും നിര്‍മ്മിക്കപ്പെട്ടിട്ടില്ലാത്തതും കണ്ടിട്ടില്ലാത്തതും കേട്ടിട്ടു കൂടിയില്ലാത്തതുമാണെങ്കിലും സ്വര്‍ണ്ണമാനിനേക്കുറിച്ചു കേട്ടപ്പോള്‍ അവതാരപുരുഷനായ ശ്രീരാമചന്ദ്രന്റെ മനസ്സിളകി.(അവതാരപുരുഷനായിട്ടുകൂടി) വിനാശകാലത്തില്‍ അദ്ദേഹത്തിന്റെ ബുദ്ധിയും വിപരീതമായിത്തന്നെ പ്രവര്‍ത്തിച്ചു.
ഞാന്‍ മനസ്സിലാക്കിയത്:
ഒന്നോര്‍ത്താല്‍ ഞാനും ഒരു അവതാരം തന്നെയാ. അവതാരങ്ങള്‍ക്കും മണ്ടത്തരം പറ്റുമല്ലോ!!!
No comments:
Post a Comment